2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

പ്രണവിന്റെ ഇ-മെയിലുകള് - 1

പ്റണവ് ഒരു സാങ്കല്പിക കഥാപാത്റമാണ്. കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന അനേകം കുട്ടികളില്‍ ഒരുവന്. ഇന്നത്തെ കേരളത്തില്‍ ജീവിക്കുന്നുവെങ്കിലും, ഒരു ഗ്രാമീണന്റെ നിഷ്കളങ്കത മനസ്സില്‍ സൂക്ഷിക്കുന്നവന്‍. കേരളത്തെക്കുറിച്ചും ഇവിടത്തെ ജീവിതത്തെക്കുറിച്ചും പ്റണവ് ഇടക്കിടെ അവന്റെ ഇ-മെയില്‍ സുഹ്രുത്തായ മോനികയ്ക്കു എഴുതും. അതു ഇവിടെ വായിക്കാം.
--------------------------------




Subject: Re: Hello

പ്രിയ മോണിക്ക,
എനിക്കു വേണ്ടി നീ മലയാളം പഠിച്ചതിനു വളരെ നന്ദി. അതു നമ്മുടെ communication വളരെ എളുപ്പമാക്കും എന്ന് പ്രതീക്ഷിക്കുന്നു.


ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍, "അമേരിക്കാസ് ടാലെന്റ്റ്‌ ഷോ"യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്. ജാക്കിനും എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുക. അവന്‍  അത്രയും കഴിവുള്ള ഒരു പട്ടിക്കുട്ടി തന്നെ ആയിരിക്കും, ഇത്രയും വല്യ ജൂറിയെ ഒക്കെ ത്രിപ്തിപ്പെടുത്ത്തിയില്ലേ?


സത്യം പറഞ്ഞാല്‍, ഇത് മുമ്പേ സംഭവിച്ചില്ല എന്നതില്‍ ഞാന്‍ ഉള്ളാലെ സന്തോഷിക്കുന്നു. കാരണം, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, നീ വലിയ സെലിബ്രിടി  ആവും. എനിക്കു നിന്നെ ഒരു ചാറ്റ്  ഫ്രണ്ടും പിന്നെ ഇമെയില്‍ ഫ്രെന്റുമായി കിട്ടുകയില്ലായിരുന്നു.


കഴിഞ്ഞ മെയിലിലെ  പരിഭവം ഞാന്‍ കണ്ടു. ശരിയാണ്. ഇത്റയും മെയിലുകള്‍   അയച്ചിട്ടും എന്റെ വൈകല്യത്തെക്കുറിച്ച് പോലും പറഞ്ഞിട്ടും ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചു ഒന്നും പറഞ്ഞില്ല. എനിക്കു സ്വന്തമെന്നു പറയാന്‍ ആരുമില്ലേ എന്ന ചോദ്യം തികച്ചും ന്യായം. സ്വന്തം എന്ന് വേണമെങ്കില്‍ പറയാവുന്ന എല്ലാവരും എനിക്കും ഉണ്ട്ട്. പക്ഷെ അവരെല്ലാവരും എന്റെ സ്വന്തമാണോ എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാവും.അറിയില്ല എന്ന് പറയേണ്ടിയും വരും :-)


എന്റെ കുടുംബം എന്നാല്‍ ഇതാണ്.
അച്ഛന്‍ - സംഗീത വിദ്വാന്‍. ഗവര്‍മെന്റ് ജോലി ഉണ്ടായിരുന്നത്  retire ആയി  പഴയ സുഹൃത്തുക്കളും സംഗീതവും ആയി കഴിയുമ്പോള്‍, അച്ഛന്‍ മരിച്ചു. അച്ഛന്റെ   സംഗീത വാസനയും അറിവും ഭാഗ്യവശാല്‍ (അതോ നിര്‍ഭാഗ്യ വശാലോ) കുടുംബത്തില്‍ എല്ലാര്‍ക്കും കിട്ടിയിട്ടുന്റ്റ്‌. അമ്മയെപ്പോലും അച്ഛന്‍ ഒരു സനഗീതാസ്വാദക ആക്കി മാറ്റിയിരുന്നു.
അമ്മ - മുമ്പ്‌ വെറും വീട്ടമ്മ. ഇപ്പൊ റിയാലിറ്റി ഷോ മല്സരാര്‍ത്ഥി.
ചേട്ടന്‍ - പ്രവീണ്‍. +2 കഴിഞ്ഞു. ഇപ്പൊ റിയാലിറ്റി ഷോ മല്സരാര്‍ത്ഥി.
അനിയത്തി - പ്രീത. 8-ആം ക്ലാസ്സ്‌. മറ്റൊരു റിയാലിറ്റി ഷോ മല്സരാര്‍ത്ഥി.


മോനിക, നീയിപ്പോള്‍ അല്ഭുതപെടുന്നുന്ടാവും. ഇതെങ്ങനെ  സംഭവിച്ചു എന്ന്. എല്ലാം തുടങ്ങിയത് അച്ഛ്ന്റെ മരണത്തിനു  ശേഷം ആയിരുന്നു. രണ്ടു മക്കളെ എങ്ങനെ പഠിപ്പിക്കും, ചേട്ടനെ എങ്ങനെ ഒരു എന്‍ജിനീയര്‍ ആക്കും എന്നൊക്കെ ആലോചിച്ചു അന്തിച്ചു നിന്ന ഒരു ദിവസമാണ് പോള് അങ്കിള്‍ വീട്ടില്‍ കേറി വന്നത്. അദ്ദേഹം ഞങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയാണ്. വീട്ടില്‍ കേറി വന്ന അദ്ദേഹം നേരെ TV ഓണ്‍ ചെയ്തു, ഫ്ലാഷ്‌ ന്യൂസ്‌   കാണിച്ചു. കേരളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയുടെ പരസ്യം. "പ്രവീണ്‍ മോനെ നമുക്ക് ഇതിനു വിട്ടൂടെ? ജയിച്ചാല്‍ അവനു പിന്നെ എന്തിനാ എഞ്ചിനീയര്‍ പണി? ഇനി അഥവാ ഔട്ട്‌ ആയാല്‍ ഒന്നും കൂടി എന്ട്രന്‍സ് എഴുതാലോ ". പഠിക്കണം എന്ന ഒരേ ആഗ്രഹവുമായി നടന്ന ചേട്ടന്‍  ആദ്യം എതിര്തെന്കിലും അവസാനം സമ്മതിച്ചു.


ആദ്യത്തെ റൌണ്ട്-ല്‍ തന്നെ ഔട്ട്‌ ആവണേ എന്ന പ്രാര്തനയോറെ ചേട്ടന്‍ മത്സരത്തിനു പോയി. പക്ഷെ ദൈവം ചേട്ടന്റെ പ്രാര്‍ത്ഥന കേട്ടില്ല. പകരം അമ്മ കൊടുത്ത കൈക്കൂലിയില്‍ വീണു. ഒന്നാമത്തെ റൌണ്ട്-ല്‍ ജഡ്ജസ്-ന്റെ തെറി കേട്ട് കരഞ്ഞ ചേട്ടനോട്, എന്തിനാ കരയുന്നെ എന്ന് അവതാര സുന്ദരി ചോദിച്ചപ്പോള്‍, "അവന്‍ മരിച്ചു പോയ അച്ഛ്നെ  ഓര്‍ത്തു കരയുന്നതാ" എന്നു കാച്ചാന്‍ അമ്മയ്ക്ക് തോന്നിയ ബുദ്ധിയില്‍ SMS കുമിഞ്ഞു കൂടി, ചേട്ടന് വേണ്ടി. അങ്ങനെ ചേട്ടന്‍ 6 റൌണ്ട്-ഓളം മുന്നോട്ടു പോയിട്ട് ഔട്ട്‌ ആയി.


കോഴ്സുകളെല്ലാം തുടങ്ങി പകുതി വഴിയായ സമയത്ത്  ഔട്ട്‌ ആയതിനാല്‍ ചേട്ടന്  എവിടെയും അഡ്മിഷന്‍ കിട്ടിയില്ല. ഭാഗ്യവശാല്‍ വേറെ ഒരു ചാനല്‍-ല്‍  നടക്കുന്ന റിയാലിറ്റി ഷോയില്‍ വീണ്ടും ചേട്ടന്  സെലെക്ഷന്‍ കിട്ടി.


ഇത്റയും മാസങ്ങള് ചേട്ടന്റെ  കൂടെ പോയി അമ്മയും പഠിച്ചു, സ്റ്റേജ്, പെര്‍ഫോര്‍മന്‍സ് ഇതൊക്കെ. അങ്ങനെ, വീട്ടമ്മമാരുടെ റിയാലിറ്റി ഷോയില്‍ അമ്മയും പോയി ചേര്‍ന്നു.  മോനിക, എനിക്കു തോന്നുന്നു ഇതു ലോട്ടറി  എടുക്കുന്ന പോലെ ആണെന്ന്. എന്തെങ്കിലും ഒരു സമ്മാനം  കിട്ടുന്നത് വരെ വീണ്ടും വീണ്ടും മത്സരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന, കഴിവിനും കാശിനും പ്രാധാന്യമുള്ള  ഒരു തരം പുതിയ ലോട്ടറി  സംസ്കാരം.


ഇപ്പൊ എന്റെ അനിയത്തി പ്രീത, ജൂനിയര്‍ സിങ്ങര്‍  ഷോയില്‍ പങ്കെടുക്കുന്നു. എന്റെ ഈ ചക്ര കസേരയിലെ ശരീരം വലിയ  ഒരു SMS ഘടകം ആവുമെന്ന് അമ്മ കണക്കു കൂട്ടിയിരുന്നു. എന്തു കൊണ്ടോ, അതിനുള്ള സാഹചര്യം ഒത്തു കിട്ടിയില്ല അമ്മയ്ക്ക്. അതു കൊണ്ടു, ഞാനും എന്റെ ലോകമായ ഇന്റര്‍നെറ്റ്‌-ഉം വീട്ടില്‍ ബാകി ആയി.
വീട്ടില്‍ ഇപ്പോഴും തിരക്കാണ്.  അമ്മയെയും  ചേട്ടനെയും അനിയത്തിയെയും പാട്ടും ഡാന്‍സും എല്ലാം പഠിപ്പിക്കാന്‍ ആളുന്ട്ട്.  പിന്നെ നിര്‍ണായകമായ എലിമിനേഷന്‍ വരുമ്പോള്‍ SMS അയക്കാന്‍  വേണ്ടി കുറെ മൊബൈലുകളും സിം കാര്‍ഡുകളും വാങ്ങി. SMS അയക്കാന്‍ പലപ്പോഴും ആളുകളെ വാടകക്ക് വിളിക്കും. അതു കൊണ്ടു തന്നെ നാട്ടില്‍ ബീഡി തെറുക്കാന്‍ പോയിരുന്ന ചേച്ചിമാക്കൊക്കെ ഞങ്ങളെ വലിയ ബഹുമാനമാണ്. മുത്തശ്ശിക്കാണ്‍ ഏറ്റവും സന്തോഷം. ബന്ധുക്കളോടു മുഴുവന്‍ വഴക്കിട്ടിരുന്ന അമ്മ, ഇപ്പൊ എല്ലാരൊടും നന്നായി പെരുമാറുന്നുണ്ട്.. കാര്യം കാണാന്‍ പല കാലും പിടിക്കണം എന്നു അമ്മയ്ക്കു  നന്നായിട്ടറിയാം :-D


ഒരു ഷോയില്‍ പന്കെടുത്താല്‍  സിനിമ, TV, സ്റെജിലെ പരിപാടികള്‍ അങ്ങനെ അവസരങ്ങളുടെ പെരുമഴ ആണെന്നായിരുന്നു വീട്ടില്‍ എല്ലാവരുടെയും വിചാരം. പക്ഷെ, ചേട്ടന് ആക്കെ കിട്ടിയത് ചാനലില്‍ അര്‍ദ്ധരാത്രി സംപ്രേക്ഷണം ചെയ്യുന്ന ഒരു പാട്ട് പരിപാടിയുടെ അവതാരകന്‍  സ്ഥാനം മാത്രം.  ബിരുദധാരികളെക്കാളും കൂടുതല്‍ റിയാലിറ്റി ഷോ കഴിഞ്ഞ പാട്ടുകാരാണ് നാട്ടില്‍. ഇവര്കെല്ലാം അവസരം കൊടുക്കണമെങ്കില്‍, കഴിവുള്ള കലാകാരന്മാരെല്ലാം വീട്ടില്‍ പോയി ഇരിക്കണം. നമ്മള്‍ സാധാരണക്കാര്‍ 16 മണിക്കൂര്‍  TV കാണാനും, ബാകി 8 മണിക്കൂര്‍ സ്റ്റേജ് പരിപാടികള്‍ കാണാനും ചിലവിടണം.
മോനിക, ഞാന്‍ പറഞ്ഞിരുന്നില്ലെ ടൈഗറിനെപ്പറ്റി? നിന്റെ ജാക്കിനെപ്പോലെ എനിക്കും ഉണ്ടൊരു പട്ടിക്കുട്ടി. പക്ഷെ, അവനെ ഞാന്‍ ഒന്നും പഠിപ്പിക്കുന്നില്ല. അവന്‍  ഭക്ഷണം കഴിക്കാനും കുരയ്ക്കാനും മാത്രം അറിയാവുന്ന ഒരു സാധാരണ പട്ടിയായി വളരട്ടെ. അവനെങ്കിലും ഈ റിയാലിറ്റി ശാപത്തില്‍ നിന്ന് രക്ഷപ്പെടുമല്ലോ.


ബാക്കി അടുത്ത കത്തില്‍...


സ്നേഹപൂര്‍വ്വം,
പ്രണവ്.











2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വസന്തം...



"വസന്തമെന്നാല്‍ നുണയും തേന്കണ-
 മെന്നൊരു വണ്ട് വിചാരിച്ചാല്‍
ജീവിതഘോഷമില്‍ നുരയും മനുജന്‍
 അതല്ലെന്നെങ്ങനെ    വാദിയ്ക്കും?"
- മൌനി

2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

എന്തെഴുതും???

കീബോര്ഡ് റെഡി...
മോണിട്ടര്‍ റെഡി...
പക്ഷെ എന്തെഴുതും??

വഴിയുണ്ടാക്കാം...

ബ്ലോഗര്‍ വഴി ഒരു യാത്ര പോയി നോക്കി...

ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കി.

  1. ഒരു പുച്ഛഭാവം വരുത്താമോ? - ഇന്‍ഡ്യാ മഹാരാജ്യത്തോടാവാം.. കേരള സംസ്ഥാനത്തോട് പ്രത്യേകിച്ചും.. ബീഹാറിനോടോന്നും അത്രേം വേണമ്ന്നില്ല... പക്ഷെ കേരളത്തില്‍ എന്തു കണ്ടാലും വിമര്‍ശിക്കണം. ഇഷ്ടം പോലെ സബ്ജെക്റ്റ് കിട്ടും. "എന്നു വെച്ചാല്‍ കുറ്റം പറയണം അല്ലെ? അതിനു എന്നെ കഴിഞ്ഞെയുള്ളു കേര്ളത്തില്‍ വേറെ ആരും"
  2. കവിത എഴുതാമോ? "ഉം നോക്കാം"
  3. കഥ ? "പിന്നെന്താ? എഴുതാം"
  4. ജീവിതാനുഭവങ്ങള്‍? "ഇഷ്ടം മാതിരി"
  5. കാര്‍ടൂണ്‍ ? "സോറി, ഓടിട്ട വീടും, തീപ്പെട്ടിക്കോല്‍ മനുഷ്യരെയും മാത്രമേ വരയ്ക്കാന്‍ അറിയൂ. അതു ഒന്നാം ക്ലാസ്സില്‍ പടിച്ചതാ..."
  6. ശരി, വേണ്ട, ഫോട്ടൊ എടുക്കാമോ? "ഒരു കൈ നോക്കാം. അത്യാവശ്യം പടമെടുപ്പു ഹോബിയാണ്"
  7. വിവരമുള്ള വല്ലതും സംസാരിക്കാമോ? ശാസ്ത്രം, രാഷ്ട്രീയം, സാങ്കേതിക രംഗം അങ്ങനെ എന്തെങ്കിലും? "അതും വേണമെങ്കില്‍ ഒരു കൈ നോക്കാം"
ഇതൊക്കെ ധാരാളം മതി. ഇനി പോരെങ്കില്‍ സിനിമ കണ്ടോ പുസ്തകം വായിച്ചൊ റിവ്യു എഴുതാം.
അപ്പോ ഇതു വെച്ചു മൌനി ഒരു കൈ നോക്കാന്‍ പോവാ... അനുഗ്രഹിക്കുക, ആശീര്‍വദിക്കുക, വിമര്‍ശിക്കുക..
ജയ് ഹിന്ദ്!!

2009 സെപ്റ്റംബർ 1, ചൊവ്വാഴ്ച

മൌന ഭന്ജനം...

"മാമലകള്ക്കപ്പുറത്ത് മരതക പട്ടുടുത്തു

മലയാളമെന്നൊരു നാടുണ്ട്..."


ഓണപ്പാട്ടും അത്തപ്പൂക്കളവും സ്വപ്നം കണ്ടു ഉച്ച മയക്കത്തിലോട്ടു വഴുതി വീണ മൌനിയെ ഒരു ഓണപാട്ടു ഉണര്‍ത്തി.

"google ബ്ളോഗര്‍ ഫ്രീ ആയീടും കാലം
പ്റവാസികളെല്ലാരുമൊന്നു പോലെ
ബ്ലോഗു തുടങ്ങി നടക്കും കാലം
പോസ്റ്റുകള്ക്കൊട്ടു പഞ്ഞമില്ല താനും"

കൊറെ കാലമായി ഈ പാട്ടിങ്ങനെ ചെവിയില്!! എന്തായാലും ഇന്നിതിനൊരവസാനം കണ്ടിട്ടു തന്നെ കാര്യം!! അങ്ങനെ ഇതാ മൌനി എഴുതാന്‍ തുടങ്ങുന്നു... സംസാരിക്കില്ല, പക്ഷെ എഴുതും, ഇനിയങ്ങോട്ട്‌ ...